കണ്ണൂർ: സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ സംഘമിത്ര നാടക പുരസ്കാരം പ്രശസ്ത അഭിനേത്രി കണ്ണൂർ സരസ്വതിക്ക് നൽകി. 7000-ൽ അധികം അമേച്വർ, പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ച കണ്ണൂർ സരസ്വതിക്ക് സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള അവാർഡും സംസ്ഥാന സർക്കാരിന്റെ ഗുരുപൂജ അവാർഡും ലഭിച്ചിട്ടുണ്ട്.
നാടകകൃത്തും സംവിധായകനുമായ ജയൻ തിരുമന പുരസ്കാരം സമർപ്പിച്ചു. സംഘാടക സമിതി ചെയർമാൻ എം. ദാമോദരൻ അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.
എം.കെ. മനോഹരൻ, സുരേഷ് ബാബു ശ്രീസ്ഥ, കെ.സി. ഹരികൃഷ്ണൻ, രജിത മധു, ബാലകൃഷ്ണൻ പാപ്പിനിശേരി, ടി.വി. ബാബു, ഒ. മോഹനൻ, ടി.കെ. ബാലകൃഷ്ണൻ, കെ.വി. ശങ്കരൻ, എ. അശോകൻ, സാവിത്രി ധർമശാല, പുഷ്പജൻ പാപ്പിനിശേരി, മൊടപ്പത്തി നാരായണൻ, പണ്ടാരൻ രവി, ഒ. നാരായണൻ, വത്സൻ കൊളച്ചേരി, മോഹൻദാസ് മോറാഴ, എ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കണ്ണൂർ സരസ്വതി മറുപടി പ്രസംഗം നടത്തി. എം.പി. രാമകൃഷ്ണൻ സ്വാഗതവും പി. സന്തോഷ് നന്ദിയും അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

