മുക്കാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Kannadiparamba online news

തളിപ്പറമ്പ്: തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അഷറഫ് മലപ്പട്ടവും സംഘവും നടത്തിയ പരിശോധനയിൽ ഒഡീഷാ സ്വദേശി മുക്കാൽ കിലോ കഞ്ചാവുമായി പിടിയിലായി.

ഏഴാംമൈലിൽ നടത്തിയ റെയ്ഡിലാണ് സുർജയ ബലയാർ സിങ്ങ് (25) എന്ന യുവാവിനെ 820 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. തളിപ്പറമ്പ് പ്രദേശങ്ങളിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മനോഹരൻ പി.പി, പ്രിവൻറീവ് ഓഫീസർമാരായ നികേഷ് കെ.വി, ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫീസർ വിനീത് പി.ആർ എന്നിവരും പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!