AIDWA മയ്യിൽ ഏറിയ സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു

Kannadiparamba online news

ചട്ടുകപ്പാറ: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ (AIDWA) മയ്യിൽ ഏറിയ സമ്മേളനം സെപ്റ്റംബർ 7-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ചട്ടുകപ്പാറ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സമ്മേളന വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

ജില്ലാ കമ്മിറ്റി അംഗം ടി. വസന്തകുമാരി സംഘാടക സമിതി ഉദ്ഘാടനം ചെയ്തു. കെ. ചന്ദ്രൻ, എൻ. പത്മനാഭൻ, കെ. പ്രിയേഷ് കുമാർ, കെ.പി. രേഷ്മ എന്നിവർ സംസാരിച്ചു. ഏറിയ പ്രസിഡന്റ് പി. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. രാധ സ്വാഗതം ചെയ്തു.

ഭാരവാഹികൾ:
• ചെയർമാൻ: കെ. ചന്ദ്രൻ
• വൈസ് ചെയർമാൻമാർ: എൻ. പത്മനാഭൻ, കെ. പ്രിയേഷ് കുമാർ
• കൺവീനർ: കെ.പി. രാധ
• ജോയിന്റ് കൺവീനർമാർ: കെ. നന്ദിനി, പി.പി. റെജി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!