മയ്യിൽ: മയ്യിൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കെ.എസ്.ഇ.ബി.യുടെ പഴയ ഓഫീസിന് പിന്നിലെ കമാൽ കോംപ്ലക്സിലാണ് ഓഫീസ് ഒരുക്കിയിരിക്കുന്നത്.
ഓഫീസ് ഉദ്ഘാടനവും ഓറിയന്റേഷൻ ക്ലാസും ലയൺ ഡോ. എസ്. രാജീവ് PMJF നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ലയൺ പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ലയൺ പി.കെ. നാരായണൻ, ഡോ. ബാലാമണി എം.ജെ.എഫ്., രവി കുന്നേൽ, നവീൻ മനോമോഹൻ, എ.കെ. രാജ്‌മോഹൻ, സുഭാഷ് കെ.വി., ഗോപിനാഥൻ എ. എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

