മയ്യിൽ: പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർഥികൾക്കായി വൈദ്യപരിശോധന ക്യാമ്പ് നടത്തി. തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ചലന പരിമിതി, ശ്രവണ പരിമിതി എന്നിവയുള്ളവർക്കാണ് ക്യാമ്പ് നടത്തിയത്. മയ്യിൽ ബി.ആർ.സി. ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് എം.വി. അജിത ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. കെ.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം.വി. നാരായണൻ ചേടിച്ചേരി പദ്ധതി വിശദീകരണം നടത്തി. ജില്ലാ ഗവ: ആസ്പത്രിയിലെ ഫിസിക്കൽ മെഡിക്കൽ റീഹാബിലിറ്റേഷൻ കൺസൾട്ടൻ്റ് ഡോ: മനോജ് കുമാർ, ഡോ: പ്രവീൺ പ്രസന്നൻ ഓർത്തോട്ടിസ്റ്റ് വികാസ് എന്നിവർ ക്യാമ്പ് നയിച്ചു. എം.കെ.ഹരിദാസൻ ,എം.ധന്യ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

