വളപട്ടണം: പ്ലസ് വൺ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വെച്ച് സീനിയർ വിദ്യാർത്ഥികളായ എട്ട് പേർ റാഗ് ചെയ്തുവെന്ന പ്രിൻസിപ്പാളിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തു. ചിറക്കൽ രാജാസ് ഹൈസ്കൂൾ പ്രിൻസിപ്പാൾ ഡോ.എ.എസ്.പ്രശാന്തകൃഷ്ണൻ്റെ പരാതിയിലാണ് സ്കൂളിലെ താണ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി ഉൾപ്പെടെഎട്ട് പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്. ഈ മാസം 13ന് ഉച്ചക്ക് 12.30 മണിക്ക് സ്കൂളിലെ പ്ലസ് വൺ ക്ലാസ് മുറിയിൽ അതിക്രമിച്ച് കയറിയ സീനിയർ വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത് തടഞ്ഞുവെച്ച് കൈ കൊണ്ടടിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

