കമ്പിൽ. ഖുവ്വത്തുൽ ഇസ്ലാം മദ്രസ & ഗ്രീൻവാലി പബ്ലിക് സ്കൂൾ എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് ജനാബ് മൊയ്ദീൻ പതാക ഉയർത്തി.സ്വദർ മുഅല്ലിം & പ്രിൻസിപ്പൽ ഹസനവി റഫീഖ് ഹുദവി കുട്ടിയാട്ടൂർ സന്ദേശം കൈമാറി. മഹല്ല് സെക്രട്ടറി നസീർ,ട്രഷറര്‍ യൂസുഫ് മുസ്ലിയാർ,മദ്രസ മാനേജർ അബ്ദുറസാഖ്,അൽബിർ കോഡിനേറ്റർ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.
വിവിധ കലാപരിപാടികളും പരേഡും അൽബിർ സ്കൂൾ വിദ്യാർത്ഥികൾ നടത്തി. സ്കൂൾ ഹെഡ് ടീച്ചർ നൂർജഹാൻ ചേലേരി നേതൃത്വം നൽകി. സഹീറ ടീച്ചർ,ഷാക്കിറ ടീച്ചർ,ആരിഫ ടീച്ചർ,മഷ്ഹൂറ ടീച്ചർ,മൈമൂനത്ത് ടീച്ചർ, സാഹിദ,ഖദീജ,കുട്ടികളുടെ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

