മയ്യിൽ ∙ ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ നണിയൂർ നമ്പ്രത്ത് പി.വി. ബാലകൃഷ്ണന്റെ വീട് തകർന്നു. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്.
സംഭവസമയത്ത് വീട്ടിൽ ബാലകൃഷ്ണനും ഭാര്യ സതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മേൽക്കൂര തകർന്നുതുടങ്ങുന്ന ശബ്ദം കേട്ടു ഇരുവരും ഉടൻ പുറത്തേക്ക് ഓടിമാറുകയായിരുന്നു. അതിനാൽ വലിയ ദുരന്തം ഒഴിവായി.
എങ്കിലും ഓടിമാറുന്നതിനിടെ സതിക്ക് ചെറിയ പരിക്ക് സംഭവിച്ചു. വീടിന്റെ മേൽക്കൂര പൂർണമായും തകർന്ന് നിലംപതിച്ചുവെന്നും മുൻവശം മുറ്റത്തേക്കും ഇടിഞ്ഞുവീണതായും നാട്ടുകാർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

