പെരിങ്ങോം: മാതമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു കൂടെയുണ്ടായിരുന്ന യുവാവിന് സാരമായി പരിക്കേറ്റു.
പേരൂല്‍ മില്ലിന് സമീപം വെള്ളിയാഴ്ച രാവിലെ യാണ് അപകടം.
കോറോം ആലക്കാട് കാശീപുരം അമ്പലത്തിന് സമീപത്തെ നിർമ്മാണ തൊഴിലാളി കൊമ്പന്‍കുളത്ത് ഹൗസിൽ രജീഷ് (42)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന
പൊട്ടക്കുളത്ത് ഹൗസിൽ അമലിനെ (25) പരിക്കുകളോടെപരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
നിർമ്മാണ തൊഴിലാളികളായ ഇരുവരും രാവിലെ ജോലിക്കായി മാതമംഗലം ഭാഗത്തേക്ക് പോകുമ്പോള്‍ മാതമംഗലം പേരൂല്‍ റോഡില്‍ വെച്ചാണ് ലോറിയുമായി കൂട്ടിയിടിച്ചത്. പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

