kannadiparamba online ✍️✍️
മയ്യിൽ ▾: ഇടുക്കി ആയുർവേദ നഴ്സിങ് ഹോം സ്ഥാപകനും പ്രശസ്ത ആയുർവേദ ആചാര്യനുമായ ഇടൂഴി വൈദ്യർ ഡോ. ഐ ഭവദാസൻ നമ്പൂതിരിയുടെ ശതാഭിഷേകത്തിന്റെ ഭാഗമായി “വൈദ്യപൂർണിമ” എന്ന പേരിൽ സാംസ്കാരിക സമ്മേളനവും പുസ്തകോത്സവവും സംഘടിപ്പിക്കുന്നു. ജൂലൈ 31-ന് വ്യാഴം 3 മണിക്ക് മയ്യിലിൽ നടക്കുന്ന ചടങ്ങ് വിവിധ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കും.
ചടങ്ങ്. വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും. സുഭാഷ് ചന്ദ്രൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിന് സി. കെ. മച്ചൻ മാസ്റ്റർ അധ്യക്ഷനാകുമ്പോൾ, ഡോ. പി.കെ. വിജയൻ ആമുഖപ്രഭാഷണം നടത്തും. രാധാകൃഷ്ണൻ മാണിക്കോത്ത് സ്വാഗതം പറയും. തുടർന്ന് സാഹിത്യ സംഗമവും നടക്കും. പ്രശസ്ത പ്രസംഗകരും പുതുതലമുറയിലെ എഴുത്തുകാരും വായനക്കാർക്കും സംവാദത്തിന് വേദിയാകും. സി.കെ. രാജഗോപാലൻ നന്ദിപറയും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

