കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിനായി പ്രവാസികള്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭ്യമാണ്. 2025 ജനുവരി 1നോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയായ പ്രവാസി ഭാരതീയര്‍, ഫോം 4A ഉപയോഗിച്ച് തദ്ദേശവോട്ടര്‍പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാം.
🔹 അപേക്ഷ എവിടെ?
➡️ കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ്: www.sec.kerala.gov.in
🔹 ആര്യാകണം?
✔️ ഇന്ത്യയുടെ പൗരത്വം നിലനില്‍ക്കണം
✔️ വിദേശ രാജ്യത്ത് താമസിക്കണം
✔️ പാസ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ വിലാസമുള്ള വാർഡിൽ അപേക്ഷിക്കണം
🔹 എങ്ങനെ അപേക്ഷിക്കാം?
1. വെബ്‌സൈറ്റില്‍ Citizen Registration നടത്തുക
2. NRI Voter Registration (Form 4A) തിരഞ്ഞെടുക്കുക
3. പാസ്പോർട്ടിലെ പേര്, വിലാസം, VISA വിവരങ്ങള്‍ ഉൾപ്പെടുത്തുക
4. കളര്‍ പാസ്‌പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യുക
5. അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് ഒപ്പിട്ട്,
• നേരിട്ട് അല്ലെങ്കിൽ
• രജിസ്റ്റർഡ് തപാലിലൂടെ,
ബന്ധപ്പെട്ട Electoral Registration Officer (ERO)-ക്ക് സമർപ്പിക്കുക
📌 ERO ആര്?
• ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി: സെക്രട്ടറി
• കോര്‍പ്പറേഷന്‍: അഡീഷണല്‍ സെക്രട്ടറി
📸 ഫോട്ടോ സ്റ്റാൻഡേർഡ്സ്:
• വൈറ്റ് ബാക്ക്‌ഗ്രൗണ്ട്
• 3.5cm x 4.5cm കളർ പാസ്പോർട്ട് ഫോട്ടോ
🧾 അവശ്യ രേഖകള്‍:
• പാസ്പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
• വിസ വിവരങ്ങൾ അടങ്ങിയ പേജ്
• അപേക്ഷയുടെ ഒപ്പിട്ട പ്രിന്റ്
🗳️ പട്ടികയില്‍ പേര് ചേര്‍ന്നാല്‍ പോളിംഗ് സ്റ്റേഷനിൽ പാസ്പോര്‍ട്ടുമായി എത്തി വോട്ട് ചെയ്യാം.
🔗 കൂടുതൽ വിശദവിവരങ്ങള്‍ക്കും മാർഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും സന്ദർശിക്കുക: www.sec.kerala.gov.in