പോക്സോ കേസിൽ പ്രതിക്ക് 77 വർഷം തടവും രണ്ടരലക്ഷം രൂപ പിഴയും

Kannadiparamba online news

തളിപ്പറമ്പ്: പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 77 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

ഉളിക്കൽനുച്ചിയാട് മണിപ്പാറയിലെ മല്ലിശ്ശേരിവീട്ടില്‍ പത്മനാഭനെ (54)യൊണ്തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് ആര്‍.രാജേഷ് ശിക്ഷിച്ചത്.

2021 ആഗസ്ത് മാസത്തിലെഓണ അവധിക്കാണ്
കേസിനാസ്പദമായ സംഭവം. പിന്നീട് 2022- ലെ ക്രിസ്തുമസ് അവധിക്കാലത്തും കുട്ടിയെ പീഡിപ്പിച്ചു.

തളിപ്പറമ്പ് സ്റ്റേഷനില്‍ എസ്.ഐ. കെ.ദിനേശന്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഉളിക്കല്‍ സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തിരുന്നു.

വിചാരണയുടെ അവസാന ഘട്ടത്തില്‍ കോടതിയെ കബളിപ്പിച്ചു ഒളിവിൽ പോയ പ്രതിയെ ഉളിക്കല്‍ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു. അന്നത്തെ
ഉളിക്കല്‍ എസ്.ഐ. സുധീര്‍ കല്ലൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!