PTH കൊളച്ചേരി മേഖലക്ക് ദുബായ് ചാപ്റ്ററിന്റെ സഹായഹസ്തം 

kpaonlinenews

പള്ളിപ്പറമ്പ് ∙ പൂക്കോയ തങ്ങൾ ഹോസ്പിസ് (PTH) കൊളച്ചേരി മേഖലയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായുള്ള ദുബായ് ചാപ്റ്ററിന്റെ ഫണ്ട് കൈമാറ്റ ചടങ്ങ് പള്ളിപ്പറമ്പ് പി.റ്റി.എച്ച് സെന്ററിൽ വിപുലമായി നടത്തി.

ദുബായ് ചാപ്റ്റർ ചെയർമാൻ പുളിക്കൽ നൂറുദ്ധീനിൽ നിന്നും PTH കൊളച്ചേരി മേഖലാ അഡ്വൈസറി ബോർഡ് അംഗം കമ്പിൽ മൊയ്തീൻ ഹാജി ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങിൽ ദുബായ് ആജൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഒ. കെ. സിറാജ് വിശിഷ്ടാതിഥിയായിരുന്നു.

PTH കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി അധ്യക്ഷനായി.

ചടങ്ങിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് അംഗം സൈഫുദ്ദീൻ നാറാത്ത്, യാമ്പു KMCC ജില്ലാ പ്രസിഡണ്ട് അബ്ദുറസാഖ് നമ്പ്രം, അബുദാബി KMCC ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് കൊളച്ചേരി, ഗ്ലോബൽ KMCC മീഡിയ കോ-ഓർഡിനേറ്റർ ജുനൈദ് നൂഞ്ഞേരി, കെ.പി. ഖാദർകുഞ്ഞി ഹാജി കോടിപ്പോയിൽ എന്നിവർ സംസാരിച്ചു.

PTH കൊളച്ചേരി മേഖല സെക്രട്ടറി മൻസൂർ പാമ്പുരുത്തി സ്വാഗതവും, വൈസ് പ്രസിഡണ്ട് പി.പി. താജുദ്ദീൻ മയ്യിൽ നന്ദിയും പറഞ്ഞു.

Share This Article
error: Content is protected !!