കുറ്റ്യാട്ടൂർ സിപിഐഎം ബസാർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി

Kannadiparamba online news

കുറ്റ്യാട്ടൂർ: സിപിഐഎം കുറ്റ്യാട്ടൂർ ബസാർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡരികുകളും പൊതു സ്ഥലങ്ങളും ഉൾപ്പെടുത്തി ശുചീകരണ പ്രവർത്തനം നടത്തി.

കുറ്റ്യാട്ടൂർ ബസാർ–ശിവക്ഷേത്രം റോഡിന്റെയും ബസാർ–തുരുത്തി റോഡിന്റെയും ഇരുവശങ്ങളിലെയും കാടുകൾ വെട്ടി മാറാനും പരിസരം വൃത്തിയാക്കാനും പ്രവർത്തകർ ചേർന്നാണ് ശുചീകരണം നടത്തിയത്.

ശുചീകരണ പ്രവർത്തനത്തിൽ ബ്രാഞ്ച് സെക്രട്ടറി എം. ശശി, സി.കെ. പ്രദീപൻ, ഗംഗാധരൻ, ജനാർദ്ദനൻ, ശ്രീലേഷ്, പ്രശാന്തൻ കോക്കാടൻ, സന്തോഷ്, പ്രദീപൻ എന്നിവർക്കൊപ്പം മറ്റ് പ്രവർത്തകരും പങ്കാളികളായി.

പരിസരം ശുചിയാക്കി നാട്ടുകാർക്കും യാത്രക്കാർക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള പരിശ്രമമായിരുന്നു ഈ പ്രവർത്തനമെന്ന് സംഘാടകർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!