മയ്യില്‍: വള്ളിയോട് വയല്‍ ജയകേരള വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വായനപക്ഷാചരണം സമാപിച്ചു. വായനശാല ഹാളില്‍ നടന്ന സമാപന ചടങ്ങ് മാധ്യമപ്രവര്ത്തകന് കെ. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐ.വി. ദാസ് അനുസ്മരണവും നടന്നു.
വായനശാല പ്രസിഡന്റ് വി.വി. ദേവദാസന് അധ്യക്ഷനായി. വനിതാവേദിയുടെ നേതൃത്വത്തില്‍ കവിതാലാപന പരിപാടിയും ഒരുക്കിയിരുന്നു. കെ. നളിനി, വി.സി. കമലാക്ഷി, വി.വി. അജീന്ദ്രന്‍, ഇ.പി. രാജന്, കെ.വി. ഗീത, ടി.എന്‍. ശ്രീജ, സി.വി. വിജയശ്രീ, എം.വി. ഓമന, കെ. ശോഭന, പി. ഇന്ദിര, എം.വി. ഗൗരി, എന്‍. ബിന്ദു, എം.കെ. പ്രകാശന്, കെ. നാരായണന് എന്നിവരും പരിപാടിയില്‍ സംസാരിച്ചു.
സിവില്‍ എഞ്ചിനീയറിങ്ങില്‍ മികച്ച വിജയം നേടിയ കെ. സൗരവ്, വായന മത്സര വിജയികള്‍ തുടങ്ങിയവര്‍ക്കുള്ള അനുമോദനവും ചടങ്ങില്‍ നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

