കുറ്റ്യാട്ടൂർ : പഴശ്ശി ഞാലിവട്ടം വയൽ സോപാനം വായനശാലയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി എൽപി, യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായന മത്സരം സംഘടിപ്പിച്ചു. സാഹിത്യകാരൻ പ്രദീപ് കുറ്റ്യാട്ടൂർ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തു. സോപാനം പ്രസിഡണ്ട് ടി. ബൈജു അദ്ധ്യക്ഷത വഹിച്ചു.
റിട്ടയർഡ് എഇഒ പി. വി. ബാലകൃഷ്ണൻ മാസ്റ്റർ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ച് ആശംസകൾ നേർന്നു. സോപാനം സെക്രട്ടറി ഇ. സുഭാഷ് സ്വാഗതവും, ലൈബ്രേറിയൻ ഷംന സുജിത്ത് നന്ദിയും അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

