കട്ടോളി: വായന പക്ഷാചരണത്തിന്റെ ഭാഗമായി കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ പ്രഭാഷണത്തോടൊപ്പം I. V. ദാസ് അനുസ്മരണം സംഘടിപ്പിച്ചു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിലർ കെ. ബാബുയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സാംസ്കാരിക പ്രഭാഷകനായ കെ. ഗണേഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ കെ. പി. ചന്ദ്രൻ, ചടങ്ങിൽ ആശംസകളുമായി സംസാരിച്ചു. വായനശാല എക്സിക്യൂട്ടീവ് മെമ്പർ കെ. സജീവ് കുമാർ സ്വാഗതവും ലൈബ്രേറിയൻ കെ. രമ്യ നന്ദിയും പറഞ്ഞു.
വില്ലേജ് മുക്കിലെ യുവസാംസ്കാരിക പ്രവർത്തകൻ ദേവേഷ് പി., വായനശാലക്ക് പുസ്തകം സമ്മാനിച്ചു. ഈ സമ്മാനം വാർഡ് മെമ്പർ കെ. പി. ചന്ദ്രനും, വായനശാല ജോയിന്റ് സെക്രട്ടറി കെ. കെ. പ്രസന്നയും ചേർന്ന് ദേവേഷിൽ നിന്നും സ്വീകരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

