
നാറാത്ത് : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് ബിന്ദുവെന്ന സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന യൂത്ത് ലീഗ് പഞ്ചായത്ത് തലത്തിൽ ആഹ്വാനം ചെയ്ത റോഡ് ഉപരോധ സമരം നാറാത്ത് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നാറാത്ത് ടൗണിൽ നടന്നു.
പ്രകടനമായി എത്തിയ യൂത്ത് ലീഗ് പ്രവർത്തകർ ആരോഗ്യ മന്ത്രിക്കും സർക്കാരിനുമെതീരെ മുദ്രാവാക്യം വിളിച്ചു റോഡിൽ കുത്തിയിരുന്നു അര മനിക്കൂറോളം റോഡ് ഉപരോധിച്ചു. പോലീസ് എത്തി നേതാക്കളെ പിടിച്ചു മാറ്റൊയതോടെ സമരക്കാർ മടങ്ങി.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ കെ.ഷിനാജ്, അഴീകോട് മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌ക്കർ കണ്ണാടിപ്പറമ്പ്, മുഹമ്മദലി ആറാം പീടിക, നബീൽ പാറപ്പുറം, മുസമ്മിൽ പുലൂപ്പി, അഷ്‌റഫ് പി പി, അജ്നാസ് പാറപ്പുറം, റഹീം നാറാത്ത് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

