കണ്ണാടിപ്പറമ്പ : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. വിദ്യാർത്ഥികളെ വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് വേണ്ടി സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ശരിയായ ഒരു വോട്ടിങ് സംവിധാനത്തിലൂടെ നടത്തി. എല്ലാ തലങ്ങളിലുമുള്ള വിദ്യാർത്ഥികളെ വോട്ടർ രജിസ്ട്രേഷനും വോട്ടിംഗ് നടപടിക്രമങ്ങളും പരിചയപ്പെടുത്തുകയും ചെയ്തു. സ്കൂൾ ലീഡർ ആയി അൻവിത മനോജും ഡെപ്യൂട്ടി ലീഡർ ആയി മുഹമ്മദ് അജ്ലാൻ കെ പി യും വിജയിച്ചിരിക്കുന്നു.
കുട്ടികൾക്ക് വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു കൊണ്ട് നടത്തിയ ഈ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് വമ്പിച്ച വിജയമായി.
പുലീപ്പി ഹിന്ദു എൽ പി സ്കൂൾ ഇലക്ഷൻ ചൂടിൽ
