മലപ്പട്ടം: കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് മരങ്ങളും വൈദ്യുത തൂണുകളും റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു. ശ്രീകണ്ഠപുരം-മലപ്പട്ടം റോഡിലെ കൊളന്ത് ഭാഗത്താണ് അപകടം ഉണ്ടായത്.
വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു മണ്ണിടിച്ചിൽ. ഇതിനെ തുടർന്ന് മരങ്ങളും വൈദ്യുത തൂണുകളും റോഡിൽ വീഴുകയായിരുന്നു. ഒരു മണിക്കൂറിലേറെത്തോളം ഗതാഗതം പൂർണമായി മുടങ്ങി.
സ്ഥിതിഗതികൾ മനസ്സിലാക്കിയ മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് വീണ മരങ്ങൾ മുറിച്ചുമാറ്റുകയും, ഗതാഗത തടസ്സം നീക്കുകയും ചെയ്തു. വൈദ്യുതി വകുപ്പ് അധികൃതരും സ്ഥലത്ത് എത്തി തകരാർ പരിഹരിക്കുകയായിരുന്നു.