കുറ്റ്യാട്ടൂർ: കേരള പ്രവാസി സംഘത്തിന്റെ കുറ്റ്യാട്ടൂർ വില്ലേജ് സമ്മേളനം നടന്നു. നിടുകുളം അങ്കണവാടി പരിസരത്ത് നടന്ന സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.പി. സൂരജ് ഉദ്ഘാടനം ചെയ്തു. കോറമ്പേത്ത് കുഞ്ഞമ്പു അധ്യക്ഷനായി.
ഏരിയ പ്രസിഡന്റ് മനോജ് സംഘടനാ റിപ്പോർട്ടും, വില്ലേജ് സെക്രട്ടറി പി.പി. പ്രസന്നൻ പ്രവർത്തന റിപ്പോർട്ടും സമ്മേളനത്തിൽ അവതരിപ്പിച്ചു. വിവിധ പരീക്ഷകളിൽ വിജയിച്ചവരെ ചടങ്ങിൽ അഭിനന്ദിച്ചു.
പ്രവാസി ഏരിയ സെക്രട്ടറി വി.കെ. ശിവൻ, ജോയിന്റ് സെക്രട്ടറി രാജീവൻ പി, ലോക്കൽ സെക്രട്ടറി പദ്മനാഭൻ, ജയദേവൻ എന്നിവർ സംസാരിച്ചു.
2025-26 വർഷത്തേക്കുള്ള ഭാരവാഹികളായി താഴെക്കാണുന്നവരെ തിരഞ്ഞെടുത്തു:
പ്രസിഡൻറ്: കോരമ്പേത്ത് കുഞ്ഞമ്പു സെക്രട്ടറി: പി.പി. പ്രസന്ന ജോയിന്റ് സെക്രട്ടറി: പ്രശാന്ത് എൻ ചെലങ്കാര ട്രഷറർ: പി. രാജീവൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

