കട്ടോളി നവകേരള വായനശാലയുടെ നേതൃത്വത്തിൽ പുസ്തകാസ്വാദനവും ചര്‍ച്ചയും

Kannadiparamba online news

കട്ടോളി: നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനപക്ഷാചരണ ദിനത്തിന്റെ ഭാഗമായി E.M.S. മന്ദിരത്തിൽ പുസ്തകാസ്വാദന പരിപാടി നടത്തി.

നിരഞ്ജനയുടെ നോവലായ “ബനശങ്കരി” എന്ന കൃതിയെ കുറിച്ച് വായനശാല സെക്രട്ടറി M.C. വിനത പുസ്തക പരിചയം നടത്തി.

ബിജു മുത്തത്തിയുടെ ലേഖന സമാഹാരമായ “ലേഡീസ് കമ്പാർട്ട്മെന്റ്” എന്ന കൃതിയെ കുറിച്ച് വായനശാല എക്സിക്യൂട്ടീവ് അംഗമായ K. സജീവ് കുമാർ അവതരിപ്പിച്ചു.

വായനശാല ജോയിന്റ് സെക്രട്ടറി K.K. പ്രസന്ന അധ്യക്ഷനായി.

വനിതാവേദി സെക്രട്ടറി A.P. ലിമ സ്വാഗതവും, ലൈബ്രറിയൻ K. രമ്യ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!