നാറാത്ത്: രാജ്യത്തിന്റെ ചരിത്രം വികൃതമാക്കുന്ന നീക്കങ്ങള്‍ നടത്തുന്ന കേന്ദ്ര ഭരണാധികാരികളെ പ്രതിരോധിക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സര്‍വീസ് സംഘടനാ നേതാക്കളായ സി.കെ.സി. നമ്പ്യാർ, കെ.പി. കുഞ്ഞിരാമൻ എന്നിവരുടെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാറാത്ത് മുച്ചിലോട്ട്കാവ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ എം.എൽ.എ കെ.വി. സുമേഷ് അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ.സി. സ്മാരക സമിതി ചെയർമാൻ പി.പി. സോമൻ അധ്യക്ഷനായിരുന്നു.
കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.കെ. ജയപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ, കെ.വി. ഗിരീഷ്, പി. ശ്രീധരൻ, പി.പി. രാധാകൃഷ്ണൻ, സ്മാരക സമിതി കൺവീനർ എ. ചന്ദ്രൻ, കെ. ബാലകൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ചടങ്ങിന്റെ ഭാഗമായി നൽകി.