മാതോടം: സ്നേഹ സാന്ത്വനം ചരിറ്റബിൾ സൊസൈറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്രട്ടറി സനേഷ് സ്വാഗതം പറഞ്ഞു. ചെയർമാൻ അഖിലേഷ് അധ്യക്ഷനായി. വാർഡ് മെമ്പർ ഷീബ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ശ്രീജിത്ത്, മിഥുൻ, സുനിൽകുമാർ, ഷീബ കെ, സവിത, സ്മിത, പ്രജില, മീജ, ഷിനി, സുഷമ, നിഷ, രാജേഷ്, പ്രകാശൻ എന്നിവർ പങ്കെടുത്തു.
സംഘടനയുടെ സമൂഹമേഖലാ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫീസ് തുടങ്ങിയത്.