ദാറുൽ ഹസനാത്തിന്റെ ആഭിമുഖ്യത്തിൽ സമസ്ത, ദാറുൽഹുദാ സ്ഥാപകദിനാചാരണം നടത്തി

kpaonlinenews

കണ്ണാടിപ്പറമ്പ്‌: നിടുവാട്ട് ദാറുല്‍ ഹസനാത്ത്‌ ഇസ്ലാമിക്‌ കോളേജ്‌ വിദ്യാര്‍ത്ഥി സംഘടന അഹ്‌സാസിന്റെ നേതൃത്വത്തില്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെയും ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്‌സിറ്റിയുടേയും സ്ഥാപക ദിനങ്ങള്‍ ആചരിച്ചു. ജ്ഞാന പൈതൃകം വിരുന്നൊരുക്കിയ “തറവാട “ എന്ന ശിര്‍ഷകത്തില്‍ നടത്തിയ പരിപാടിയില്‍ രണ്ട പാനല്‍ ഡിസ്ക്കഷനുകളും അരങ്ങേറി.സമസ്തംനൂറ്റാണ്ടിന്‍ അലകള്‍ തീരമണിയുമ്പോള്‍ എന്ന സെഷനില്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍,നാസര്‍ ഫൈസി കൂടത്തായി.ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ എന്നിവരും, ദാറുല്‍ ഹുദാം;വഴി തെളിച്ച നാല്‌ പതിറ്റാണ്ടുകള്‍ എന്ന സെഷനില്‍ റഷീദ്‌ ഹുദവി ഏലംകുളം, ജാബിര്‍ ഹുദവി എന്നിവരും പാനലിസ്റ്റുകളായി.ഡോ. ഇസ്മാഈല്‍ ഹുദവി ചെമ്മലശ്ശേരി മോഡറേഷന്‍ നിര്‍വ്വഹിച്ചു. കോളേജ്‌ പ്രിന്‍സിപ്പാള്‍ സയ്യിദ്‌ അലി ബാഅലവി തങ്ങള്‍ ഉത്ഘാടനം ചെയ്ത പരിപാടിയില്‍ കെ എന്‍ മുസ്തഫ , ഖാലിദ്‌ , അബൂബക്കര്‍ , മായിന്‍, മുസ്തഫ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
error: Content is protected !!