Kannadiparamba news ✍️
നൂഞ്ഞേരി: നൂഞ്ഞേരി ജുമാമസ്ജിദിനു സമീപം നടുറോഡിൽ ഇലക്ട്രിക് പോസ്റ്റും മരവും വീണു. ഇന്നു രാവിലെ 09:45 ഓടെയാണ് സംഭവം. ഇതേതുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണിപ്പോൾ. സ്ഥലത്തെത്തിയ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. സംഭവ സമയത്ത് ഇതുവഴി യാത്രക്കാർ പോവാതിരുന്നത് വൻഅപകടം ഒഴിവാക്കി.
അതേസമയം കയ്യങ്കോട്, നൂഞ്ഞേരി, മുണ്ടേരിക്കടവ് ട്രാൻസ്ഫോമർ പരിധികളിൽ ഇന്നു വൈകീട്ട് 3 മണി വരെ വൈദ്യുതിബന്ധം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

