കണ്ണാടിപ്പറമ്പ് : വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മറ്റ് വിവിധ ക്ലബ്ബ്കളുടേയും ഉദ്ഘാടനം കവിയും എഴുത്തുകാരമായ വിനോദ് നമ്പ്രം നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ ജീവിതത്തിൽ വായനയുടെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് തൻ്റെ ജീവിതം മാതൃകയാക്കി അദ്ദേഹം കുട്ടികളുമായി സംവദിച്ചു. പ്രധാനാധ്യാപിക സി.വി. സുധാമണി, സ്റ്റാഫ് സെക്രട്ടറി എൻ.പി പ്രജേഷ് , പി.വി. സറീന , പി.സി.ദിനേശൻ എന്നിവരും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
പുലീപ്പി ഹിന്ദു എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
