ട്രാവൽസ് ഉടമക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി വഞ്ചിച്ച യുവാവിനെതിരെ കേസ്

Kannadiparamba online news

മയ്യിൽ: ട്രാവൽ ഏജൻസിയുടെ ഓൺലൈൻ പോർട്ടലിലെ ഐഡിയും പാസ് വേഡും കൈക്കലാക്കി സ്വന്തം ബന്ധുക്കൾക്ക് എയർ ടിക്കറ്റ് ബുക്ക് ചെയ്ത് വഞ്ചിച്ച് സാമ്പത്തിക നഷ്ടവും അവമതിപ്പുമുണ്ടാക്കിയെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം മയ്യിൽ പോലീസ് കേസെടുത്തു.
ചെക്കിക്കുളം സ്വദേശിയുടെ പരാതിയിലാണ് അസ്ലം എന്ന ആൾക്കെതിരെ പോലീസ് കേസെടുത്തത്. പരാതിക്കാരൻ്റെ മാണിയൂർ പാലത്തും കരയിലുള്ള കടയിൽ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറിൽ ആക്സസ് നേടിയ പ്രതി പരാതിക്കാരൻ്റെ അൽ ഹിന്ദ് പോർട്ടലിൻ്റെ ഐഡി യും പാസ് വേഡും മോഷ്ടിച്ച് 2
024 ജനുവരി 12 നു പ്രതിയുടെബന്ധുക്കൾക്ക് വേണ്ടി കണ്ണൂർ എയർപോർട്ടിൽ നിന്നു ദോഹയിലേക്ക് ബുക്ക് ചെയ്ത 4വിമാന ടിക്കറ്റുകളുടെ തീയതി തിരുത്തിയും പെനാൽട്ടി അടപ്പിച്ചും പുതിയ ടിക്കറ്റുകൾ എടുപ്പിച്ചും പരാതിക്കാരന് 2,10,000 രൂപയുടെ നഷ്ടവും അവമതിപ്പും ഉണ്ടാക്കി എന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!