ഐസിഎമ്മിൽ ‘അമ്മയ്ക്കൊരു മരം’ പരിപാടി സംഘടിപ്പിച്ചു

Kannadiparamba online news

പറശ്ശിനിക്കടവ് : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിൽ അന്താരാഷ്ട്ര സഹകരണ വർഷത്തിന്റെ ഭാഗമായി ‘അമ്മയ്ക്കൊരു മരം’ (ഏക് പേഡ് മാം കേ നാം) പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്കും വിദ്യാർഥികൾക്കുമായി 100 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. വിതരണം ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. 

ഐസിഎം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ അധ്യക്ഷനായി. നഗരസഭാ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി. പ്രേമരാജൻ, സഹകരണ അസി. രജിസ്ട്രാർ സൈബുന്നീസ, സീനിയർ ഫാക്കൽറ്റി ഈശ്വരമൂർത്തി, വി.എൻ. ബാബു, രഞ്ജിത്ത് പി. നായർ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!