പിഴ ചുമത്തി

Kannadiparamba online news

കണ്ണൂർ സൗത്ത് ബസാറിലെ സൂര്യ ഹെറിറ്റേജ് ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ കുഴിയിൽ നിക്ഷേപിച്ചതിനും ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി .സൂര്യ ഹെറിറ്റേജ് ഹോട്ടലിൽ സമീപത്തുനിന്ന് മിനിലോറിയിൽ നിരോധിത ഗാർബേജ് ബാഗിൽ തരം തിരിക്കാത്ത മാലിന്യംകയറ്റുന്നത്ശ്രദ്ധയിൽപ്പെട്ടാണ് സ്ക്വാഡ് പരിശോധന നടത്തിയത്.തരം തിരിക്കാത്ത മാലിന്യം മൊട്ടമ്മലിലുള്ള സ്വകാര്യ ഭൂമിയിൽ നിക്ഷേപിക്കാനായി കൊണ്ടു പോകുന്നതായി സ്ക്വാഡ് കണ്ടെത്തി.പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ താണയിലെ കോട്ടേഴ്സ് പരിസരത്ത് മൂന്നിടങ്ങളിലായി പ്ലാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പെടെ കത്തിച്ചതായും സ്ക്വാഡ് കണ്ടെത്തുകയായിരുന്നു.രണ്ട് സ്ഥലങ്ങളിൽ നടന്ന നിയമ ലംഘനങ്ങൾക്ക് 5000 രൂപ വീതം പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കോർപ്പറേഷന് നിർദ്ദേശം നൽകി.പരിശോധനയിൽ കെ സജിത, കെ ആർ അജയകുമാർ , ശരീകുൽ അൻസാർ , കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉദയകുമാർ, സൂര്യ, ഫിയാസ് എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!