സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ കൊണ്ടുപോയി 2,22,650 രൂപ തട്ടിയെടുത്ത ഗുഡ്സ് ഡ്രൈവർ അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ .എ .ബി.സി എംമ്പോറിയത്തിൽ നിന്നും ഇടപാടുകാരന് സാധനം എത്തിച്ചു കൊടുത്ത ശേഷം പണവുമായി മുങ്ങിയതാൽക്കാലിക ജീവനക്കാരനായ ഗുഡ്സ് ഓട്ടോ ഡ്രൈവർ പിടിയിൽ. ഗുഡ്സ് ഓട്ടോ ഡ്രൈവർതിലാന്നൂരിലെ സുബൈറാസ് മൻസിലിലെ സി. ഷംസീറിനെ (48)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രിയിൽ പറശിനിക്കടവിൽ വെച്ചാണ് പ്രതി പോലീസ് പിടിയിലായത്.പണവുമായി മുങ്ങിയ പ്രതി ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ് കുറച്ചുപണവുമായി പോലീസ് പിടിയിലായത്.
ഈ മാസം 5 ന് ഉച്ചക്ക് ഒരു മണിക്കാണ് പരാതിക്കാസ്പദമായ സംഭവം.
എ.ബി.സി ബിസിനസ് ഡവലപ്പ്മെൻ്റ് ഓഫീസർ താവം പള്ളിക്കര പുതുവക്കലിലെ കെ.പി.സയ്യിദ് മുഹമ്മദാലിയുടെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തിരുന്നത്. സംഭവ ദിവസം പ്രതി കെ.എൽ.59. എസ്. 4915 നമ്പർ ഗുഡ്സിൽ ഇടപാടുകാരനായി കൊണ്ടുപോയ
2,2 2,650രൂപയുടെ ബാത്റൂം ഫിറ്റിംഗ് സാധനങ്ങൾ ഇടപാടുകാരനെ ഏല്പിച്ച് പണം കൈപ്പറ്റിയ ഇയാൾ സ്ഥാപനത്തിൽ അടക്കാതെ വഞ്ചിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!