ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ആഭിമുഖ്യത്തിൽ SSLC പ്ലസ് ടു എല്ലാ വിഷയത്തിലും A+ വാങ്ങിയ ബേങ്കിലെ എ ക്ലാസ്സ് മെമ്പർമാരുടെ മക്കൾക്ക് അനുമോദനവും ക്യാഷ് അവാർഡും നൽകി. കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി.അജയകുമാർ ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. തളിപ്പറമ്പ് സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) കെ.വി.പവിത്രൻ ചട്ടുകപ്പാറ GHSS പ്രിൻസിപ്പാൾ എ.വി.ജയരാജൻ, ഹെഡ്മാസ്റ്റർ എം.സി.ശശീന്ദ്രൻ മാസ്റ്റർ, ചെക്കിക്കുളം അംഗൻവാടി വർക്കർ എം.പി.പ്രസന്ന എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.ചെക്കിക്കുളം ബ്രാഞ്ച് മാനേജർ കെ.സി.ശിവാനന്ദൻ നന്ദി രേഖപ്പെടുത്തി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

