കണ്ണൂർ : മൂത്തമകളുടെ കല്യാണം 21-ന് നടക്കാനിരിക്കേ പുതുതായി നിർമിച്ച വീട് മഴയിൽ തകർന്നു. കാട്ടാമ്പള്ളി കോട്ടക്കു ന്ന് ഏരുമ്മൽ വയലിലെ എ. റഹ്‌മത്തിൻ്റെ വിടിന്റെ സുരക്ഷാഭിത്തിയുൾപ്പെടെയുള്ള കുന്നാണ് കനത്ത മഴയിൽ ഇടിഞ്ഞത്. മണ്ണിടിഞ്ഞതിനെ തുടർന്ന് റഹ്‌മത്തിന്റെ വീടിന്റെ അടുക്കളഭാഗത്തെ തറയടക്കം ഇടിഞ്ഞുതാണു. റഹ്‌മത്തും മൂന്ന് മക്കളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഒരു വർഷം മുൻപാണ് റഹ്‌മത്തിൻ്റെ ഭർത്താവ് മരിച്ചത്. പുതിയ വീട് നിർമിച്ച് താമസം തുടങ്ങിയിട്ട് ഒരുമാസത്തോളമേ ആയിരുന്നുള്ളൂ സുരക്ഷാഭീഷണിയെ തുടർന്ന് ഇവരെ മാറ്റി ത്താമസിപ്പിച്ചിരിക്കു കയാണ്. മണ്ണിടിഞ്ഞ് താഴെയുള്ള എ. മൈ മൂനത്തിൻ്റെ വീടിന്റെ അടുക്കളഭാഗം, കു ളിമുറി, സൺഷേഡ് എന്നിവ തകർന്നു. വീ ട്ടുകിണർ മണ്ണ് വീണ് പൂർണമായി മൂടി.ഈ വീട്ടുകാരെയും മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

