വീട്ടമ്മയെകത്തി കൊണ്ടു കുത്തിസ്കൂട്ടർ കത്തിച്ച പ്രതി അറസ്റ്റിൽ

Kannadiparamba online news

മയ്യിൽ: ക്ഷേത്ര ദർശനം കഴിഞ്ഞ് വരികയായിരുന്ന യുവതിയെ കത്തി കൊണ്ട് കുത്താൻ ശ്രമിക്കവേ തടയാൻ ചെന്ന വീട്ടമ്മയ്ക്ക് കുത്തേൽക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിക്കുകയും ചെയ്ത കേസിൽപ്രതി അറസ്റ്റിൽ. മയ്യിൽകാവിൻ മൂലയിലെ പി.ലിജിലിനെ (34)യാണ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.സി.സഞ്ജയ് കുമാറിൻ്റെ നേതൃത്വത്തിൽ മയ്യിൽ പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.ഇക്കഴിഞ്ഞ ഏപ്രിൽ 14 ന് ഉച്ചക്ക് 12 മണിക്കാണ് സംഭവത്തിന് തുടക്കം പ്രതിയുടെ ബന്ധുവായ കാവിൻ മൂലയിലെ പി.തങ്കമണി (54) യുടെ സഹോദരൻ്റെ ഭാര്യ റീനയെ കൊല്ലുമെന്ന് പറഞ്ഞ് പ്രതി കറി കത്തിയുമായി സഹോദരൻ്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും ഭയന്നോടിയ സഹോദരൻ്റെ ഭാര്യ സമീപത്തെ കാവിൽ നിന്നും വരുന്ന വഴി കത്തി കൊണ്ട് കുത്താൻ ശ്രമിക്കുകയും കത്തി പിടിച്ചു വാങ്ങാൻ ശ്രമിച്ച പരാതിക്കാരിയായ തങ്കമണിയുടെ കൈക്ക് മുറിവേൽക്കുകയും സംഭവത്തിൽ റീനയുടെ കൂടെയുണ്ടായിരുന്ന പരാതിക്കാരിയുടെ മകൾ എട്ടു വയസുകാരി പാർവ്വതിക്കും പരിക്കേറ്റിരുന്നു.പ്രതി വീട്ടിൽ മദ്യപിച്ചെത്തുന്ന വിവരം പോലീസിൽ അറിയിച്ച വിരോധത്തിൽ പരാതിക്കാരിയുടെ ഉടമസ്‌ഥതയിലുള്ള കെ. എൽ. 59. സെഡ്.864 നമ്പർ സ്കൂട്ടർ പ്രതി തീവെച്ച് നശിപ്പിക്കുകയും വീടിൻ്റെ കഴുക്കോലിന് തീ പിടിക്കുകയും ചെയ്തിരുന്നു. 1,50,000 രൂപ നഷ്ടം സംഭവിച്ചുവെന്ന കാവിൻ മൂലയിലെ പി.തങ്കമണിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിൽ പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!