യു.എ.ഇ സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിൽ നാല് പ്രവാസി വിദ്യാർത്ഥികൾക്ക് അഭിമാന നേട്ടം

Kannadiparamba online news

എടക്കാട്: അജ്മാനിൽ നടന്ന സി ബി എസ് ഇ സ്കൂളുകളുടെ യു.എ.ഇ തല ക്ലസ്റ്റർ കബഡി ചാമ്പ്യൻഷിപ്പിൽ എടക്കാടുള്ള നാല് പ്രവാസി വിദ്യാർത്ഥികൾക്ക് അഭിമാന നേട്ടം. അണ്ടർ 17 വിഭാഗത്തിൽ സയാൻ തൻവീർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനം നേടിയപ്പോൾ, മുഹമ്മദ് അഫ്നാൻ ഉൾപ്പെട്ട ടീം മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. അണ്ടർ 14 ൽ അഹമദ് ആഹിൽ ബെസ്റ്റ് പ്ലെയർ ബഹുമതിയും ആഹിലിന്റെ ടീം റണ്ണേഴ്സ് വിജയവും നേടി. മുഹമ്മദ് ഫർദീനും ഉൾപ്പെട്ട ടീം മൂന്നാം സ്ഥാനവും നേടി.

ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ സയാൻ, എ.കെ തൻവീറിന്റെയും, വുഡ്ലം പാർക്ക് സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് അഫ്നാൻ അഫ്സൽ മനോളിയുടെയും, ദുബൈ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിയായ അഹ്‌മദ് ആഹിൽ സി. നസീമിന്റെയും മക്കളാണ്. ഇതേ സ്കൂളിൽ പഠിക്കുന്ന മുഹമ്മദ് ഫർദീൻ കണ്ണാടിപറമ്പ് പുല്ലൂപ്പി സ്വദേശി ചെമ്മീന്റാവിടെ ഫൈസലിന്റെ പുത്രനാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!