കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 20 വർഷത്തിനുശേഷം പ്രതി പിടിയിൽ. ചെറുവത്തൂർ രാഗി മന്ദിരത്തിൽ എം.പി. രാഗേഷിനെ (45) ആണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2005-ൽ പള്ളിക്കുന്നിലാണ് സംഭവം. കേസിലെ ഒന്നാം പ്രതിയെ പോലീസ് പിടികൂടിയിരുന്നുവെങ്കിലും രണ്ടാം പ്രതിയായ രാഗേഷ് സംഭവത്തിന് ശേഷം ഒളിവിൽപോയി.
സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ ജോലിചെ യ്തു. ഇതിനിടയിൽ പോണ്ടിച്ചേരിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

