പൊലിസ്ഇൻസ്പെക്ടർ സുധീർ കല്ലന് ഡി വൈ എസ് പി യായി പ്രമോഷൻ

Kannadiparamba online news

കണ്ണൂർ: പാനൂർ പൊലിസ്ഇൻസ്പെക്ടർ സുധീർ കല്ലന് ഡി വൈ എസ് പിയായി പ്രമോഷൻ ലഭിച്ചു.

സ്റ്റേറ്റ് ക്രൈംബ്രാഞ്ച് കണ്ണൂർഡിവൈഎസ്പിയായി സുധീർ കല്ലൻ അടുത്ത ദിവസം ചുമതല ഏറ്റെടുക്കും

കണ്ണൂർ അഴീക്കോട് സ്വദേശിയായ സുധീർ 2005ലാണ് പൊലിസ് സബ് ഇൻസ്പെക്ടർ ആയി കേരള പൊലിസ് സേനയിൽഅംഗമാവുന്നത്.

ആദ്യ നിയമനം കോഴിക്കോട് നടക്കാവി ലായിരുന്നു. തുടർന്ന് ജില്ലക്കകത്തും പുറത്തുമായി നിരവധി പൊലിസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്തു.

ഇരിട്ടി പൊലിസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ ആയിരിക്കെ ഇരിട്ടി പഴയപാലത്ത് നാടോടി സ്ത്രീയെ കൊലപ്പെടുത്തി കിണറ്റിലിട്ട ഇരട്ടക്കൊലപതക സംഭവത്തിൽ പ്രതികളെ പിടികൂടിയത് സുധീർ കല്ലൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമായിരുന്നു.

ഇരിട്ടി, ഉളിക്കൽ, പൊലിസ് സ്റ്റേഷനുകളിൽ എസ്.ഐ.യായി ഏറെക്കാലം പ്രവർത്തിച്ച സുധീർ കല്ലൻ 2017 ലാണ് പൊലിസ് ഇൻസ്പെക്ടർ ആയി പ്രമോഷൻ ലഭിച്ചത്.

തുടർന്ന് ആറളം, ഉളിക്കൽ, പൊലിസ് സ്റ്റേഷനുകളിൽ പൊലിസ് ഇൻസ്പെക്ടർ ആയും ഏറെക്കാലം പ്രവർത്തിച്ചിരുന്നു.

കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് ഇപ്പോൾ താമസം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!