വാഹനങ്ങളുടെ ബാറ്ററികൾ കവരുന്ന രണ്ടുപേർ പിടിയിൽ

Kannadiparamba online news

മട്ടന്നൂർ : റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളുടെ ബാറ്ററികൾ കവരുന്ന രണ്ടുപേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. നാറാത്ത് സ്വദേശി പി.പി. മുഹമ്മദ് നൗഷാദ് (37), മമ്മാക്കുന്ന് സ്വ ദേശി എ.സി. റമീസ് (43) എന്നി വരെയാണ് മട്ടന്നൂർ ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിലു ള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം ചാവശ്ശേ രിയിൽ നിർത്തിയിട്ട ലോറിയുടെ ബാറ്ററി മോഷണം പോയിരുന്നു. ലോറി ഉടമ വിജേഷ് ഉൾപ്പെടെയുള്ളവരുടെ പരാതിപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

രാത്രിയിൽ റോഡരികിൽ നിർത്തിയിടുന്ന ലോറികളുടെ ബാ റ്ററികളാണ് ഇവർ മോഷ്ടിക്കു ന്നത്. മോഷണശേഷം ബാറ്റ റി വിൽപന നടത്തും. ജില്ലയി ലെ വിവിധയിടങ്ങളിൽനിന്ന് പ്രതികൾ ബാറ്ററി മോഷ്ടിച്ചിട്ടുണ്ട്. എടക്കാട്, തോട്ടട, കൊളോളം ,പാലോട്ടുപള്ളി, ചാവശ്ശേരി, നരയമ്പാറ, ചക്കരക്കല്ല്, കുട്ടിക്കു ന്ന് തുടങ്ങിയ സ്ഥലങ്ങളിൽ 13 ലോറികളിൽനിന്നായി 26 ബാ റ്ററികൾ മോഷണം നടത്തിയത് ഇവരാണെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

സിസിടിവി കേന്ദ്രീകരിച്ച് നട ത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

മട്ടന്നൂർ എസ്ഐ പി. സജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. ജിനീഷ്, സിവിൽ പോലീസ് ഓഫീ സർമാരായ കെ. രതീഷ്, ഷംസീർ അഹമ്മദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!