ചേലേരി എ.യു.പി സ്കൂൾ മുൻ അധ്യാപകരെ ആദരിച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ

Kannadiparamba online news

ചേലേരി: ചേലേരി എ.യു.പി സ്കൂളിൽ 1973-80 വർഷങ്ങളിൽ ഒരുമിച്ച് പഠിച്ച പൂർവ്വകാല സഹപാഠികളുടെ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രായാധിക്യം കൊണ്ടും ശാരീരിക വിഷമതകൾ കൊണ്ടും വീടുകളിൽ വിശ്രമജീവിതം നയിക്കുന്ന മുൻകാല അധ്യാപകരെ ആദരിച്ചു. എം. നാരായണി, പി.സി ചന്ദ്രമതി, ഇ.ജി സാവിത്രി എന്നീ അദ്ധ്യാപികമാരെ അവരുടെ വീടുകളിൽ നേരിട്ട് ചെന്ന് ബൊക്കെ നൽകിയും, പൊന്നാട അണിയിച്ചുമാണ് ആദരിച്ചത്. ഇവർക്ക് പഴങ്ങളും മധുര പലഹാരങ്ങളും നൽകുകയും സ്കൂൾ ഓർമ്മകൾ പങ്കുവെച്ച് സംസാരിക്കുകയും ചെയ്തു. പൂർവ്വവിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപികമാരുടെ കുടുബാംഗങ്ങളും ആദരിക്കൽ ചടങ്ങിൽ സന്നിഹിതരായി. പരിപാടിക്ക് പ്രസിഡൻ്റ് പി.വി പ്രദീപൻ, സെക്രട്ടറി ടി അരവിന്ദാക്ഷൻ, ട്രഷറർ പി.എം മോഹൻദാസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എൻ.വി പ്രേമാനന്ദൻ, കെ.എം പ്രകാശൻ, എൻ.പി ഭാർഗ്ഗവി എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!