കണ്ണൂർ: അഴീക്കോട് മീൻകുന്ന് കടപ്പുറത്ത് തിങ്കളാഴ്ച ഒഴുക്കിൽപെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
വലിയന്നൂർ വെള്ളോറ ഹൗസിൽ വി പ്രിനീഷിൻ്റെ (27) മൃതദേഹമാണ് ഇന്ന് രാവിലെ പയ്യാമ്പലത്ത് അറേബ്യൻ റിസോർട്ടിന് സമീപം കടലിലാണ് കണ്ടെത്തിയത്.
പ്രിനീഷിനൊപ്പം കാണാതായ പട്ടാന്നൂർ കൊടോളിപ്രത്തെ പി കെ ഗണേശൻ നമ്പ്യാരുടെ (28) മൃതദേഹം ഇന്നലെ നീർക്കടവിൽ കണ്ടെത്തിയിരുന്നു.
കൂട്ടുകാരായ ഇരുവരും തിങ്കളാഴ്ച കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. സംസ്കാരം നാളെ ഉച്ചക്ക് രണ്ടിന് കുടുംബ ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

