പ്രവേശനോത്സവത്തിൽ കുരുന്നുകൾക്ക് പുത്തനനുഭവം പകർന്ന് കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂൾ

Kannadiparamba online news

വർണക്കുടയും പുത്തനുടുപ്പുകളും പുത്തൻ ബാഗുകളുമായി സ്കൂളിലെത്തിയ കുരുന്നുകളെ സ്വീകരിച്ചത് സ്കൂൾ മുറ്റത്തെ പുത്തൻ പാർക്കിലെ ഊഞ്ഞാലുകളും സ്ലയിഡുകളുമായിരുന്നു. ഇത്തരത്തിൽ കുട്ടികളുടെ മനസ്സിൽ വൈവിധ്യമൊരുക്കി കൊണ്ടായിരുന്നു ഈ വർഷത്തെ കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചത് .രാവിലെ പത്ത് മണിക്ക് പ്രവേശന ഗാനത്തോടെയും മധുരം നുകർന്നും സ്കൂൾ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങ് നാറാത്ത് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും വാർഡു മെമ്പറുമായ കാണി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക രമ്യാ രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി പാറപ്രം അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും നാറാത്ത് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ കാണികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. 2025 -2026 അദ്ധ്യയന വർഷത്തിൽ ഒന്നാം തരത്തിലും പ്രീ പ്രൈമറിയിലുമെത്തി കുരുന്നുകൾക്ക് വാർഡ് മെമ്പർ പഠനോപകരങ്ങളും യൂണിഫോമും വിതരണം ചെയ്തു. സ്കൂൾ മാനേജർ പ്രതിനിധി ശ്രീലത മദർ പി.ടി.എ എക്സ്ക്യൂട്ടീവ് കമ്മിറ്റി മഞ്ജു സുധീഷ്, സ്കൂൾ കുട്ടികളുടെ പ്രതിനിധി ആദിദേവും ചടങ്ങിന് ആശംയർപ്പിച്ച് സംസാരിച്ചു. എസ്.ആർ.ജി കൺവീനർ കെ വി നിഷ ,നസീമ ടീച്ചർ, ജിഷ്ണു മാസ്റ്റർ ഹസീന ടീച്ചർ ബീന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. എ.വി. ശ്രീജിത്ത് മാസ്റ്റർ നന്ദി പറഞ്ഞ ചടങ്ങിൽ നിരവധി രക്ഷിതാക്കളാണ് പരിപാടി വീക്ഷിക്കാനെത്തിയത്. വിഭവ സമൃദ്ധമായ സദ്യയും പാൽപ്പായസവുമുണ്ടായി. മുൻ വർഷങ്ങളിൽ നിന്നും വ്യത്യാസ്തമായി നിരവധി കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. പുതുതായി പ്രവേശനം നേടിയവർക്ക് പഠന കിറ്റും വിതരണം ചെയ്തു . പുതുതായി നിർമ്മിച്ച കളി ഉപകരണങ്ങളുടെ ഉദ്ഘാടനം കാണിചന്ദ്രൻ നിർവ്വഹിച്ചു പ്രവേശനോത്സവത്തോടനുബന്ധിച്ച് , നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ , സ്കൂൾ റിട്ട: പ്രധാന അധ്യാപിക പി. ശോഭ എന്നിവർ സ്കൂൾ സന്ദർശിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!