തജ്ദീദ്: UAE-പുല്ലൂപ്പി മഹല്ല് പ്രവാസി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദുൽഅദ്ഹാഹദിയാ സമ്മാനിച്ചു.

Kannadiparamba online news

പുല്ലൂപ്പി മഹല്ല് പരിധിയിലുള്ള മസ്ജിദുകളിലും മദ്രസ്സകളിലും സേവനം ചെയ്യുന്ന ഖത്തീബുമാർ, അധ്യാപകർ, ഇമാമുമാർ, ജീവനക്കാർ, ദർസ് വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം മഹല്ലിലെ മദ്രസ്സകളിൽ പഠിക്കുന്ന അനാഥരായ വിദ്യാർത്ഥികൾക്കുമാണ് ഇബ്തിദാഉൽ ഇസ്ലാം മദ്രസ്സയിൽനടന്ന ചടങ്ങിൽവച്ച്‌ അദ്ഹാ ഹദിയ സമ്മാനിച്ചത്. മഹല്ല് കമ്മിറ്റി പ്രസിഡന്റ്‌ കെ പി അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ മുദരിസ്സ്‌ മുഹമ്മദലി ഫൈസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തജ്ദീദ്‌ കമ്മിറ്റി ട്രഷറർ ഹാരിസ്‌ സി, വൈസ്‌ പ്രസിഡന്റ്‌ അമീർ ടി പി, ഉപദേശക സമിതി അംഗം മുഹമ്മദ്‌ കുഞ്ഞി എൻ എന്നിവർ ഹദിയാ വിതരണത്തിന് നേതൃത്വം നൽകി. അബ്ദുല്ല ഹുദവി, സി എൻ അബ്ദുറഹിമാൻ, സി കുഞ്ഞഹമ്മദ്‌ ഹാജി പ്രസംഗിച്ചു. അഷ്ക്കർ കണ്ണാടിപ്പറമ്പ്‌ സ്വാഗതവും ജംശീർ ദാരിമി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!