പയ്യന്നൂർ : കിണറിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു .എട്ടിക്കുളം കക്കംപാറ പള്ളി കോളനിയിലെ ആൾമറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്.പള്ളിക്കോളനിയിലെ എം.കെ.ഫസലുറഹ്മാനെ (35)യാണ് വെള്ളിയാഴ്ച രാവിലെ 10. 30 മണിയോടെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എട്ടിക്കുളത്തെ അബ്ദുറഹിമാൻ്റെയും പരേതയായ സുബൈദയുടെയും മകനാണ്. അവിവാഹിതൻ. സഹോദരങ്ങൾ: റാഷിദ്, റഷീദ . മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

