കെ.എസ്.ടി.എ.സ്‌കൂള്‍ ശുചീകരണം തുടങ്ങി

Kannadiparamba online news



 മയ്യില്‍:  വേനലവധിക്കു ശേഷം  നടക്കുന്ന പ്രവേശനോത്‌സവത്തിനു മുന്നോടിയായി  എല്ലാ വിദ്യാലയങ്ങളും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍( കെ.എസ്.ടി.എ.) നേതൃത്വത്തില്‍ ശുചീകരണം തുടങ്ങി. ജില്ലാ തല പരിപാടി മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ര് അഡ്വ. കെ.കെ.രത്‌നകുമാരി ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് കെ.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സി. സുനില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി.മഹേഷ്,  പി.പി. സുരേഷ്ബാബു, കെ.കെ.വിനോദ്കുമാര്‍, ടി.രാജേഷ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!