എട്ടിക്കുളത്ത് അജ്ഞാത യുവാവിൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.

Kannadiparamba online news

പയ്യന്നൂർ.എട്ടിക്കുളത്ത് ദുരൂഹ സാഹചര്യത്തിൽ അജ്ഞാത യുവാവിൻ്റെ ജഢം ആൾമറയില്ലാത്തകിണറ്റിൽ കണ്ടെത്തി. എട്ടിക്കുളം കക്കംപാറ പള്ളി കോളനിയിലെ ആൾമറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്.ഇന്ന് രാവിലെ 10.30 മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാവിക അക്കാദമിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ഭാഗത്താണ് സംഭവം. ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശത്തുകാർ തെരച്ചിൽ നടത്തിയപ്പോഴാണ് ദിവസങ്ങളോളം പഴക്കം ചെന്ന അജ്ഞാത യുവാവിൻ്റെമൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.ബനിയനും ജീൻസുമാണ് വേഷം ആളെ തിരിച്ചറിയാത്ത വിധം മൃതദേഹം ജീർണ്ണിച്ചിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂരിൽ നിന്നും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പ്രദേശത്ത് നിന്നും മറ്റു ദേശത്ത് നിന്നോ യുവാക്കളെ കാണാതായിട്ടുണ്ടോയെന്നുപോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!