നാറാത്ത്: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും നാറാത്ത് ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ജൈവവൈവിധ്യ ശിൽപശാല സംഘടിപ്പിച്ചു. പരിപാടി കേരള മെഡിസിനൽ പ്ലാൻ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ കെ.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ ശ്യാമള, മെമ്പർമാരായ പി.കെ ജയകുമാർ, കെ.എം മൈമൂനത്ത്, കെ.പി ഷീബ, എ ശരത്, പി മിഹ്റാബി, വി.വി ഷാജി, വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാർ തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

