നഗരത്തിലെ ബസ്കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കും; മേയർ

Kannadiparamba online news

കണ്ണൂർ കോർപ്പറേഷൻ്റെ നിയന്ത്രണത്തിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കുന്നതിന് താൽപര്യപത്രം ക്ഷണിക്കാൻ തീരുമാനിച്ചതായി മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു. മുമ്പ് ടെണ്ടർ എടുത്ത ഏജൻസി യഥാസമയം പരിപാലിക്കാത്തതിനാൽ പല കേന്ദ്രങ്ങളും നശിച്ചിരിക്കുകയാണ്. ഈ ഏജൻസിയെ നീക്കം ചെയ്ത് കൊണ്ട് ഉത്തരവ് നൽകിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. അതോടൊപ്പം ഗാന്ധി സർക്കിളിൽ കെ എസ് ആർടിസിക്ക് മുൻവശത്തും സ്റ്റേഡിയത്തിന് മുൻവശത്തും അത്യാധുനിക രീതിയിലുള്ള കേന്രങ്ങളും സ്ഥാപിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. കൂടാതെ
ഈ വർഷത്തെ SSLC +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും കോർപ്പറേഷൻ അനുമോദിക്കുന്നതിനും തീരുമാനിച്ചതായി മേയർ അറിയിച്ചു. വിദ്യാർത്ഥികൾ കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവരായിരിക്കണം. കോർപ്പറേഷൻ പരിധിയിലുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾ അതത് സ്കൂൾ അധികൃതർ മുഖേനയും കോർപ്പറേഷന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റിൻ്റെ കോപ്പി, ഫോട്ടോ ഫോൺ നമ്പർ, ആധാർ കാർഡിൻ്റെ കോപ്പി എന്നിവ 3/6/25നകം കോർപ്പറേഷൻ കൗൺസിൽ സെക്ഷനിൽ നേരിട്ടും എത്തിക്കണമെന്ന് മേയർ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!