അഴീക്കോട് എംഎൽഎയുടെ 2023-2024 വർഷത്തെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി 24,50,000 രൂപ വിനിയോഗിച്ച് ചിറക്കൽ ഗാന്ധിജി റൂറൽ ലൈബ്രറിയിൽ നിർമ്മിച്ച സി എച്ച് ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക ഹാൾ കെ.വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സി എച്ച് ബാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണവും എം എൽ എ നിർവഹിച്ചു. ആധുനിക ചിറക്കലിന്റെ സമഗ്ര വികസനത്തിന് അതുല്യ സംഭാവന നൽകിയ സവിശേഷ വ്യക്തിത്വമായിരുന്നു സി എച്ച് ബാലകൃഷ്ണൻ മാസ്റ്ററെന്ന് എം എൽ എ അനുസ്മരിച്ചു. 1937 ൽ നിർമിച്ച വായനശാല കെട്ടിടം കാലപ്പഴക്കത്തെത്തുടർന്നാണ് പുതുക്കിപ്പണിഞ്ഞത്. നിലവിൽ 15000 പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്.
ചോറൻ കൃഷ്ണൻ അധ്യക്ഷനായി. സി എച്ച് ബാലകൃഷ്ണൻ മാസ്റ്ററുടെ ഫോട്ടോ ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി സരള അനാച്ഛാദനം ചെയ്തു. സി എച്ച് സ്മാരക പുരസ്കാരത്തിന് അർഹനായ ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.കെ രമേഷ്കുമാറിന് എസ് ആർ ഡി പ്രസാദ് അവാർഡ് സമ്മാനിച്ചു. ഡിജിറ്റൽ വത്കരണത്തിന്റെ ഭാഗമായി എംഎൽഎ ഫണ്ട് ഉപയോഗിച്ച് വായനശാലകൾക്കും ഗ്രന്ഥാലയങ്ങൾക്കും പ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ, സൗണ്ട് ബോക്സ്, പ്രൊജക്ടർ, മറ്റു അനുബന്ധ ഉപകരണങ്ങൾ എന്നിവ നൽകിയിരുന്നു. സി ഡി ഇ എഫ് കാറ്റഗറിയിലെ ലൈബ്രറികൾക്ക് എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുസ്തകങ്ങൾ നൽകി വരികയാണ്.
കണ്ണൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഒ ചന്ദ്രമോഹൻ, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനിൽകുമാർ, വാർഡ് അംഗങ്ങളായ പി ജിഷ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ പി പ്രദീപ്, കെ.ടി ശശി, കെ മോഹനൻ, പി പ്രവീൺ, കെ ബാലകൃഷ്ണൻ മാസ്റ്റർ, ഡോ. എ.എസ് പ്രശാന്ത് കൃഷ്ണൻ, വി സതി തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

