കനത്ത മഴ തുടരുന്നു, വ്യാപക നാശനഷ്ടം, ആറ് മരണം; ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ട്

Kannadiparamba online news

കോഴിക്കോട്: സംസ്ഥാനത്ത് കാ​ല​വ​ര്‍ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ വി​വി​ധ ജി​ല്ല​ക​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​ം. കനത്ത മഴ തുടരുകയാണ്. ഇന്നലെ മാത്രം മഴക്കെടുതിയിൽ ആറ് പേരാണ് മരിച്ചത്. അതിതീവ്ര മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ എന്നീ ജി​ല്ല​ക​ളിലാണ് റെ​ഡ്​ അ​ല​ർ​ട്ട്​. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഇ​ന്ന്​ ഓ​റ​ഞ്ച്​ അ​ല​ർ​ട്ടാ​ണ്.

ഇന്നലെ വൈകീട്ട് താമരശ്ശേരി കോടഞ്ചേരിയിൽ തോട്ടിൽ കുളിക്കുന്നതിനിടെ വൈദ്യുതികമ്പിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങളായ നിധിൻ ബിജു (14), ഐവിൻ ബിജു (10) എന്നിവർ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോടിൽ ഓവുചാലിൽ വീണ് ഓഫ്സെറ്റ് പ്രിന്റിങ് ജീവനക്കാരൻ ചെന്നൈ സ്വദേശി വിഘ്നേശ്വരനും (32) വില്യാപ്പള്ളിയിൽ തെങ്ങ് കടപുഴകി സ്കൂട്ടർ യാത്രക്കാരൻ പവിത്രനും മരിച്ചു. ഇടുക്കി പാമ്പാടുംപാറയിൽ മരംവീണ് തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്. മലപ്പുറം വള്ളിക്കുന്ന് പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് പത്രവിതരണത്തിനു പോയ വിദ്യാർഥി ചെട്ടിപ്പടി സ്വദേശി വാകയിൽ ഷിനോജിന്റെ മകൻ ശ്രീരാഗ് (17) മരിച്ചു. 

തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ലാ​യി മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടും കോ​ഴി​ക്കോ​ട് ഒ​ന്നു​മാ​ണ് തു​റ​ന്ന​ത്. മൂ​ന്ന് ക്യാ​മ്പു​ക​ളി​ലു​മാ​യി 47 കുടുംബങ്ങളാണ് താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​രു​ൾ​പൊ​ട്ടി​യ വ​ട​ക​ര വി​ല​ങ്ങാ​ട് മ​ഞ്ഞ​ച്ചീ​ളി​യി​ലെ 19 കു​ടും​ബ​ങ്ങ​ളും ഇ​തി​ൽ​പെ​ടും. 

വി​വി​ധ ജി​ല്ല​ക​ളി​ലാ​യി പ​ത്തി​ലേ​റെ വീ​ടു​ക​ൾ മ​രം വീ​ണ് ത​ക​ർ​ന്നു. ആ​ല​പ്പു​ഴ തൃ​ക്കു​ന്ന​പ്പു​ഴ അ​ട​ക്കം പ​ല​യി​ട​ത്തും ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി. തൃ​ശൂ​ര്‍ അ​രി​മ്പൂ​ര്‍ കോ​ള്‍പാ​ട​ശേ​ഖ​ര​ത്തി​ലു​ണ്ടാ​യ മി​ന്ന​ൽ ചു​ഴ​ലി​യി​ൽ സ​മീ​പ​ത്തെ പ​മ്പ് ഹൗ​സ് ത​ക​ര്‍ന്നു. ചെ​റു​തു​രു​ത്തി​യി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ക​ളി​ൽ മ​രം​വീ​ണു. ജാം ​ന​ഗ​റി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ന് മു​ക​ളി​ലേ​ക്കാ​ണ് ഇന്നലെ രാവിലെ മ​ര​ക്കൊ​മ്പ് വീ​ണ​ത്. ഇ​ടു​ക്കി മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്നു. ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ൾ തു​റ​ന്നു. പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ​ക്ക്​ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. പ​ല​യി​ട​ത്തും വീ​ടു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. 

ദേശീയപാത നിർമാണം പുരോഗമിക്കുന്ന പലയിടങ്ങളിലും വിള്ളലുകൾ രൂപപ്പെട്ടത് ആശങ്കക്കിടയാക്കി. കണ്ണൂർ കുപ്പത്ത് ദേശീയപാതയിൽ കൂടുതൽ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. വയനാട്ടിൽ ഈ മാസം 31 വരെ നടക്കാനിരുന്ന വൈത്തിരി ഫെസ്റ്റ് നിർത്തിവെച്ചു. സുൽത്താൻ ബത്തേരിയിൽ മരക്കൊമ്പ് പൊട്ടിവീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. വയനാട്ടിൽ എൻ.ഡി.ആർ.എഫിന്റെ 28 അംഗ സംഘമെത്തിയിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!