പുസ്തക പ്രകാശനം

Kannadiparamba online news


കണ്ണാടിപറമ്പ: എം. ഒ. ജി.മലപ്പട്ടം രചിച്ച “വീണ്ടും വെളിയമ്മിലേക്ക്” എന്ന കുടുംബ ചരിതം ശ്രീ ടി പി പ്രേമരാജൻ(Asst.Commissionar of Police-Rtd) , കവിയും ഗ്രന്ഥകാര സമിതി പ്രവർത്തകനുമായ ശ്രീ രാഘവൻ ബ്ലാത്തൂരിനു ആദ്യ പ്രതി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
“കൈരളി” റിസോർട്ട് കാട്ടാമ്പള്ളിയിൽ വെച്ച് നടന്ന ചടങ്ങിൽ ബന്ധു ജനങ്ങളും സാഹിത്യ സുഹൃത്തുക്കളും പങ്കെടുത്തു . ശ്രീ ടീ പി മനോഹരൻ, ശ്രീ ഒ എം മധുസൂദനൻ, ശ്രീ ടീ പി പുരുഷോത്തമൻ,
ശ്രീ എം. ഒ.ശശിധരൻ,ശ്രീ എം.വി ജനാർദ്ദനൻ നമ്പ്യാർ, ശ്രീ ടീ പി മധു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ശ്രീ എം. ഒ.ബിജു സ്വാഗതം പറയുകയും, ശ്രീ എം. ഒ.വിശ്വനാഥൻ നന്ദിയും പ്രകാശിപ്പിച്ചു.തുടർന്ന് ബന്ധു മിത്രങ്ങൾക്കായി സ്നേഹവിരുന്നും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!